കൊല്ലത്തെ വിദ്യാർഥിയുടെ കൊലപാതകം; കൊല്ലാൻ എത്തിയത് പെട്രോളുമായി

തേജസ് രാജ്, കൊലപ്പെടുത്താൻ വേണ്ടി തേജസ് രാജ് വന്ന കാർ
കൊല്ലം: കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തേജസ് ലക്ഷ്യമിട്ടത് ഫെബിന്റെ സഹോദരിയെയായിരുന്നുവെന്നും എന്നാൽ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ആയിരുന്നു തേജസിന്റെ നീക്കം. പെൺകുട്ടി സ്ഥലത്തില്ലെന്ന് അറിഞ്ഞതോടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ പ്രതി വീട്ടിൽ ഒഴിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.. ഈ സമയം കൊല്ലപ്പെട്ട ഫെബിനും പിതാവും പേരയ്ക്ക കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പേരയ്ക്ക മുറിക്കാൻ ഉപയോഗിച്ച കത്തികൊണ്ട് ഇരുവരെയും തേജസ് കുത്തി. തിങ്കൾ വൈകിട്ട് ആറോടെ പർദ ധരിച്ചാണ് തേജസ് രാജ് വീട്ടിൽ അതിക്രമിച്ചു കയറിയത്.
കുത്തേറ്റ് ഫെബിൻ നിലത്തുവീണതോടെ തേജസ് കാറിൽ കയറി രക്ഷപ്പെട്ടുകയായിരുന്നു. രക്തത്തിൽ കുളിച്ച് വീടിനു പുറത്തേക്കിറങ്ങിയ ഗോമസിനെയും ഫെബിനെയും സമീപവാസികൾ ബീച്ച് റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഏഴോടെ ഫെബിൻ മരിച്ചു. വാരിയെല്ലിന്റെ ഭാഗത്ത് മാരകമായി മുറവേറ്റ ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൃത്യത്തിനുശേഷം ഏഴരയോടെ ചെമ്മാൻമുക്ക് റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപത്തെത്തിയ തേജസ് ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നു. തേജസിന്റെ കാർ സമീപത്ത് റോഡിൽ നിർത്തിയിട്ട നിലയിലായിരുന്നു. ഇരുവരുടെയും മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ (സെൽഫ് ഫിനാൻസിങ്) ബിസിഎ നാലാം സെമസ്റ്റർ വിദ്യാർഥിയാണ് ഫെബിൻ. തേജസിന്റെ അച്ഛൻ രാജു ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐയാണ്. അമ്മ പ്രജുല. സഹോദരൻ: ശ്രേയസ്‌രാജ് (ഇറിഗേഷൻ വകുപ്പ്). ഫെബിന്റെ അച്ഛൻ ഗോമസ് സ്വകാര്യ ആശുപത്രിയിൽ ഡ്രൈവറാണ്.
0 comments