അച്ഛനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ മകൻ അറസ്റ്റിൽ

CRIME
ഇടുക്കി : വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തി ഒളിവിൽപ്പോയ മകൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഭഗത്‌സിങ് (56) ആണ് കഴിഞ്ഞ ഞായറാഴ്ച കൊല്ലപ്പെട്ടത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളുടെ മകൻ രാകേഷിനെ (26) കജനാപ്പാറയിൽനിന്ന് ഉടുമ്പൻചോല പൊലീസാണ് പിടികൂടിയത്. ഉടുമ്പൻചോല ശാന്തരുവിയിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു ഇരുവരും. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ മദ്യപാനത്തിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും രാകേഷ് അച്ഛനെ ചവിട്ടുകയുമായിരുന്നു. ഇതേത്തുടർന്ന് ഹൃദയാഘാതമുണ്ടായി ഭഗത്‌സിങ് മരിച്ചു. പോസ്റ്റുമോർട്ടിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മൃതദേഹം പാറത്തോട്ടിൽ സംസ്കരിച്ചു. മധ്യപ്രദേശിലേക്ക് പോകാനുള്ള പണം കണ്ടെത്താനും പൊലീസ് അന്വേഷണം വഴിമുട്ടിക്കാനുമായി പ്രതി മൊബൈൽ ഫോൺ വിറ്റിരുന്നു. അന്വേഷണത്തിൽ ഇയാൾ രാജകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചു. കജനാപ്പാറയിലെ ഏലം എസ്റ്റേറ്റിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Tags
Related News

0 comments