ഗാർഹിക പീഡനക്കേസ്; മഹാരാഷ്ട്ര മന്ത്രി 2,00,000 രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ട് കോടതി

മുംബൈ: ഗാർഹിക പീഡന കേസിൽ മഹാരാഷ്ട്ര ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനെന്ന് കുടുംബ കോടതി കണ്ടെത്തി. ഭാര്യ കരുണ മുണ്ടെയ്ക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു. മുണ്ടെയും ആദ്യ ഭാര്യയും തമ്മിൽ ഗാർഹിക ബന്ധമില്ലെന്ന് നിഷേധിച്ചിരുന്നു. എന്നാൽ അവർ വിവാഹിതരാണെന്നും അവരുടെ രണ്ട് കുട്ടികൾ അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും നിരവധി രേഖകൾ സൂചിപ്പിക്കുന്നുവെന്ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് പറഞ്ഞു.
എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമെതിരെ ഗാർഹിക പീഡനം, വൈകാരിക പീഡനം, അവഗണന എന്നീ കുറ്റങ്ങൾ ആരോപിച്ച കരുണയ്ക്ക് മുംബൈയിലെ ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല സംരക്ഷണവും ജീവനാംശവും അനുവദിച്ചത്. 2020ൽ കേസ് ഫയൽ ചെയ്തപ്പോൾ, മക്കളായ ശിവിന് 16 വയസ്സും ശിവാനിക്ക് 15 വയസ്സും ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി, കരുണയ്ക്ക് പ്രതിമാസം ₹1,25,000 രൂപയും ശിവാനിക്ക് പ്രതിമാസം 75,000 രൂപയും ഇടക്കാല ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടു.
Related News

0 comments