ശബരിമലയിൽ ദർശനം നടത്തി നടൻ മോഹൻലാൽ; മമ്മൂട്ടിക്കായി വഴിപാട്

ശബരിമല : ശബരിമലയിൽ ദർശനം നടത്തി ചലച്ചിത്ര താരം മോഹൻലാൽ. ചൊവ്വ രാത്രി ഏഴാേടെയാണ് താരം സന്നിധാനത്തെത്തിയത്. വൈകിട്ട് അഞ്ചോടെ പമ്പയിൽ സുഹൃത്തുക്കൾക്കൊപ്പം എത്തിയ മോഹൻലാൽ പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ട് നിറച്ചാണ് ശബരിമലയിലേക്ക് തിരിച്ചത്. നടൻ മമ്മൂട്ടിക്കായി വഴിപാട് നടത്തുകയും ചെയ്തു.
നടനും സംവിധായകനുമായ പൃഥിരാജ് സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനാകുന്ന എമ്പുരാൻ സിനിമയുടെ റിലീസ് മാർച്ച് 27ന് നടക്കാനിരിക്കെയാണ് സൂപ്പർ താരം ശബരിമലയിലെത്തിയത്. ചൊവ്വാഴ്‌ച സന്നിധാനത്ത് തങ്ങി ബുധനാഴ്‌ച പുലർച്ചെയും ദർശനം നടത്തിയാവും താരം മടങ്ങുക. സന്നിധാനതെത്തിയ താരത്തെ ദേവസ്വം ബോർഡ് അധികൃതരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. തന്ത്രി കണ്‌ഠര് ബ്രഹ്‌മദത്തനെയും താരം സന്ദർശിച്ചു.
0 comments