ആർസിഎഫ്‍എല്ലിന്റെ കടപത്രം ഇറക്കിയത് സെബി നിയമം പാലിച്ച് : മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കേരള ഫിനാൻസ് കോർപ്പറേഷൻ റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് (ആർസിഎഫ്‍എൽ) എന്ന കമ്പനിയുടെ കടപ്പത്രങ്ങൾ ഇറക്കിയത് സെബി നിഷ്കർഷിച്ച നിയമങ്ങൾ പാലിച്ചാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഈ കടപ്പത്രങ്ങൾ സെബിയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ബോംബെ സ്റ്റോക്ക് എക്സേചഞ്ചിലാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഇതോടൊപ്പം ആർസിഎഫ്‍എൽ പുറത്തിറക്കിയ കടപ്പത്രങ്ങൾക്ക് ആർബിഐ - സെബി അംഗീകൃത റേറ്റിങ് ഏജൻസികളുടെ എഎഎ പ്ലസ് ക്രെഡിറ്റ് റേറ്റിംഗ് ഉണ്ടായിരുന്നു.
60.80 കോടിയാണ് ആർസിഎഫ്‍എല്ലിൽ നിക്ഷേപിച്ചത്. കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതോടെ 24.96 ശതമാനം തിരിച്ചടവിൽ ഈ തുക ഏറ്റെടുക്കാമെന്ന് ഓതം എന്ന കമ്പനി അറിയിച്ചു. എന്നാൽ, കെഎഫ്സി തയ്യാറായില്ല. തുടർന്ന് 52 ശതമാനം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. നിലവിൽ ബാങ്ക് ഓഫ് ബറോഡ്, എൽഐസി അടക്കമുള്ള ദേശാസാത്കൃത സ്ഥാപനങ്ങളുമായി ചർച്ച നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
0 comments