1.50 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

കൊല്ലം: ചില്ലറ വിൽപ്പനയ്ക്കായി ചെറിയ കവറുകളിൽ കഞ്ചാവുമായി എത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ബീഹാർ സ്വദേശി സഞ്ജീവ് ഘരാമിയെ (41) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നിത്തല വലിയപെരുമ്പുഴ പാലത്തിന് സമീപത്തുനിന്നാണ് ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയത്. മാന്നാർ എസ് എച്ച് എ ഡി രജീഷ് കുമാർ, എസ് ഐ സി എസ് അഭിരാം, ഗ്രേഡ് എസ്ഐ സുദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകുമാർ, അജിത്, സുധീഷ്, സിപിഒ ഷിനു, ഹോം ഗാർഡ് ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
0 comments