സെക്രട്ടറിയറ്റിൽ വീണ്ടും മാധ്യമങ്ങൾക്ക് വിലക്ക്; നോ എൻട്രിയുമായി യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: ജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഒളിച്ചോടി യുഡിഎഫ് സർക്കാർ. സെക്രട്ടറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെയുണ്ടായിരുന്ന വിലക്ക്, ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
വകുപ്പുകളിൽ നിന്നുള്ള പ്രത്യേക അറിയിപ്പില്ലെങ്കിൽ അക്രഡിറ്റഡ് മാധ്യമപ്രവർത്തകരെപ്പോലും അകത്തുവിടില്ലെന്ന നിലപാടിലാണ് സുരക്ഷാ ജീവനക്കാർ. നേരത്തെ പൊതുജനങ്ങളുടെ സന്ദർശക സമയം വൈകുന്നേരം 3 മുതൽ 5 വരെയായാക്കിയ സർക്കാർ, ഇപ്പോൾ മാധ്യമങ്ങളുടെ വഴി പൂർണ്ണമായും അടയ്ക്കാനാണ് ശ്രമിക്കുന്നത്.
പ്രതിപക്ഷത്തിരുന്നപ്പോൾ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരായവർ ഭരണത്തിലേറിയപ്പോൾ ഫാസിസ്റ്റ് ശൈലിയിലാണ് പെരുമാറുന്നത്. സർക്കാരിന്റെ വീഴ്ചകളും വഴിവിട്ട ഫയൽ നീക്കങ്ങളും ജനങ്ങളിലെത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഈ മാധ്യമവിലക്കിന് പിന്നിൽ. സെക്രട്ടറിയേറ്റിൽ സ്വതന്ത്രമായി വാർത്തകൾ ശേഖരിക്കുന്നതും ഉദ്യോഗസ്ഥരെ കാണുന്നതും തടയുന്നതിലൂടെ യുഡിഎഫ് സർക്കാർ മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. സർക്കാരിന്റെ ഈ ജനവിരുദ്ധ, മാധ്യമവിരുദ്ധ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു.










0 comments