Deshabhimani

കോഴിക്കോട് ആക്രിക്കടയിൽ വൻ തീപിടുത്തം

fire kozhikode
വെബ് ഡെസ്ക്

Published on Jan 13, 2025, 07:55 AM | 1 min read

കോഴിക്കോട്: പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. മണക്കടവ് റോഡിലെ ആക്രിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് സംഭവം. പെരുമണ്ണ സ്വദേശി അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
തീമീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രിക്കട പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.






deshabhimani section

Related News

0 comments
Sort by

Home