print edition മനോരമയ്‌ക്കെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് പരാതി

തിരുവനന്തപുരം
മലയാള മനോരമയുടെ സ്ഥാപക മൂലധനത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. മലയാള മനോരമ എന്ന കോർപറേറ്റ് കൂട്ടായ്മയുടെ സ്ഥാപക മൂലധനം ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണമാണെന്നും ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നുമാണ് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകനാണ് ഇഡി ഡയറക്ടർക്ക് പരാതി നൽകിയത്.
കെ സി മാമ്മൻ മാപ്പിള ചെയർമാനും സി പി മാത്തൻ മാനേജിങ് ഡയറക്ടറുമായി 1937ൽ രൂപീകരിച്ച ട്രാവൻകൂർ നാഷണൽ ആൻഡ് ക്വയിലോൺ ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടതിനാൽ 1939ൽ ബാങ്ക് ട്രാവൻകൂർ സർക്കാർഅടച്ചുപൂട്ടി. മാമ്മൻ മാപ്പിളയ്‌ക്ക് ഏഴു വർഷം തടവ് ശിക്ഷകിട്ടി.
മാമ്മൻ മാപ്പിളയുടെ മകന്റെ മകൻ മാമ്മൻ മാത്യുവാണ് മനോരമ പത്രത്തിന്റെ നിലവിലെ ചീഫ് എഡിറ്റർ. അദ്ദേഹത്തിന്റെ മകൻ ജയന്ത് മാമ്മൻ മാത്യു ഡെപ്യൂട്ടി എഡിറ്ററും. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷിക്കണമെന്നാണ് ആവശ്യം.









0 comments