താമരശേരിയിൽ യുവാവ് വിഴുങ്ങിയത് എംഡിഎംഎ തന്നെ

കോഴിക്കോട്: താമരശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങി. ഫായിസ് എന്ന യുവാവാണ് ഇന്നലെ എംഡിഎംഎ വിഴുങ്ങിയത്. സ്കാനിങിലൂടെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റിൽ തരി പോലെ കിടക്കുന്ന ലഹരി കണ്ടെത്തിയത്. ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലായിരുന്നു. തുടർന്നാണ് വിദഗ്‌ധ പരിശോധന നടത്തുന്നത്.
അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാൾ വീട്ടിൽ ബഹളം വെക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പിടികൂടി പൊലീസിൽ ഏൽപ്പിക്കുന്നതിനിടയിൽ എംഡിഎംഎ വിഴുങ്ങി എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
0 comments