17-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു: ബംഗാൾ സ്വദേശിക്ക് 9 വർഷം കഠിന തടവ്

കുന്നംകുളം (തൃശൂർ): 17-കാരിയെ വീട്ടിയിൽ കയറി പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശിക്ക് ഒമ്പത് വർഷം കഠിന തടവും 31,500 രൂപ പിഴയും ശിക്ഷ. മുർഷദാബാദ് ശീതൾ നഗർ സ്വദേശി ഗുലാം റഹ്മാൻ (45) നെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്.
2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ അയൽവീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥാലത്തെത്തിയത്. കുന്നംകുളം ഇൻസ്‌പെക്ടറയിരുന്ന യു കെ ഷാജഹാൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ എസ് ബിനോയ്, അഡ്വ കെ എൻ അശ്വതി, അഡ്വ ടി വി ചിത്ര, ജിഎഎസ്ഐ എം ഗീത എന്നിവർ പ്രവർത്തിച്ചു.
0 comments