ഒമ്പതുകാരനെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്

കൊയിലാണ്ടി/കോഴിക്കോട്: ഒൻപതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41,000 രൂപ പിഴയും. തിരുവനന്തപുരം നെയ്യാറ്റിൻകര പുതിയതെരു കിണറവിള പുരയിടം വീട്ടിൽ ബിനോയ് (26)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ നൗഷാദലി ശിക്ഷിച്ചത്.
2022 ൽ മൂടാടി മുത്തായം ബീച്ചിൽ മീൻ പിടിത്തത്തിന് വന്ന യുവാവ് ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ താമസ സ്ഥലമായ ഷെഡ്ഡിലേക്ക് എടുത്തുകൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്‌പെക്ടർ എൻ സുനിൽകുമാർ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനായി അഡ്വ. പി ജെതിൻ ഹാജരായി.
0 comments