കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

വരാപ്പുഴ: ദേശീയപാതയിൽ കണ്ടെയ്നർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ചേരാനല്ലൂർ മുണ്ടകപ്പാടത്ത് പരേതരായ ബാബുവിന്റേയും സാവിത്രിയുടേയും മകൻ അനന്തു (24) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12ന് വരാപ്പുഴ പാലത്തിന് സമീപത്തുള്ള പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.കെഎസ്ഇബി വെണ്ണല സെക്ഷനിലെ താൽക്കാലിക ജീവനക്കാരനായ അനന്തു വീട്ടിലേക്ക് വരുമ്പോൾ ബൈക്ക് എതിർ ദിശയിൽ നിന്ന് വന്ന കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ലോറി ഡ്രൈവർ ചാവക്കാട് സ്വദേശി കെ എം അബ്ദുൾ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സഹോദരൻ: സബിൻ.
0 comments