Deshabhimani

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തൊഴിലാളി മരിച്ചു

tomydeath
വെബ് ഡെസ്ക്

Published on Feb 06, 2025, 10:28 PM | 1 min read

പാലാ: ഓട്ടോയിൽ കയറുന്നതിന് റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് കോൽത്തടി ലോഡിംങ് തൊഴിലാളി മരിച്ചു. വല്യാത്ത് കുന്നുംപുറത്ത് ടോമിയാണ് (49) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7.30ന് പിഴക് - കടനാട് റോഡിൽ വല്യാത്ത് ഭാഗത്താണ് അപകടം. ഉടൻ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് കാവുങ്കണ്ടം സെൻ്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: പ്രിൻസ്, ടിൻസ്.



deshabhimani section

Related News

0 comments
Sort by

Home