ബാലികയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കഴക്കൂട്ടം: പതിനാലുകാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചിറയിൻകീഴ് ആനത്തലവട്ടം ദേശത്ത് വാഴത്തോപ്പ് ലക്ഷംവീട്ടിൽ അഖിൽ (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്‌തു. പുത്തൻതോപ്പിലാണ് സംഭവം.
വ്യാഴം രാത്രി ഏഴരയോടെ കുളിമുറിയിൽ കുളിക്കുകയായിരുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്താൻ അഖിൽ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി. പൊലീസും നാട്ടുകാരും പിന്തുടർന്നതോടെ കായലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. മൈക്ക് സെറ്റ് പണിക്കായാണ് സമീപദിവസങ്ങളിൽ ഇയാൾ ഇവിടെ എത്തിയത്.
Related News

0 comments