എസ്ഐടിക്ക് വൻ തിരിച്ചടി; അംഗരക്ഷകർക്ക് മുൻകൂർ ജാമ്യം; വധശ്രമം നിലനിൽക്കില്ലെന്ന് കോടതി

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകർക്കെതിരായ കേസിൽ യുഡിഎഫ് സർക്കാർ നിയോഗിച്ച എസ്‌ഐടി വൻതിരിച്ചടി. പ്രതികളായ അഞ്ച് അംഗരക്ഷകർക്കും മുൻകൂർജാമ്യം അനുവദിച്ചു. വധശ്രമം നിലനിൽക്കുന്നില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
നവകേരള ബസ്സിന് മുന്നിലേക്ക് പ്രതിഷേധവുമായി പാഞ്ഞടുത്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മർദനമേറ്റെന്നാണ് കേസ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, കേസിൽ ഒരു മണിക്കൂറിനുള്ളിൽ കുറ്റം ചുമത്തിയ വകുപ്പ് മാറ്റിയതെങ്ങനെയെന്നും പലതവണ ദൃശ്യങ്ങൾ കണ്ടിട്ടും അവർ പ്രതിഷേധക്കാരുടെ തലയ്ക്കടിക്കുന്നത് വ്യക്തമാകുന്നില്ലല്ലോയെന്നും കോടതി അന്വേഷണസംഘത്തോട് ചോദിച്ചിരുന്നു. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുംമുന്പ് മാധ്യമങ്ങൾക്ക് കിട്ടിയതെങ്ങനെയെന്ന ചോദ്യമടക്കം യുഡിഎഫ് സർക്കാർ നിയോഗിച്ച എസ്‌ഐടിക്കെതിരെ അതിരൂക്ഷവിമർശമാണ് കോടതി ഉയർത്തിയത്.
തല ലക്ഷ്യമിട്ടാണ് ഗണ്‍മാന്‍മാര്‍ മര്‍ദിച്ചതെന്ന് ഉറപ്പുണ്ടോയെന്ന് കോടാതി ചോദിച്ചു. പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതും പ്രോസിക്യൂഷൻ ഹാജരാക്കിയതും വാദിഭാഗം അഭിഭാഷകൻ ഹാജരാക്കിയതുമായ ദൃശ്യങ്ങൾ ആവർത്തിച്ചുകണ്ടു. ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ട്. തലയ്ക്കടിക്കുന്നത് ഇതിൽ കാണാനില്ലെന്നും കോടതി വിശദമാക്കിയിരുന്നു.
ഡിപ്പാർട്ട്‌മെന്റ് നൽകുന്നതല്ലാതെയുള്ള ഉപകരണങ്ങളൊന്നും ഗൺമാൻമാർ ഉപയോഗിച്ചിട്ടില്ലെന്നും സുരക്ഷാജോലി കൃത്യമായി നിർവഹിക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ ബി ശിവദാസ് വാദിച്ചത്.









0 comments