ad
Deshabhimani

നിമിഷങ്ങൾക്കകം ആളിപ്പടർന്ന് തീ; കുന്നന്താനത്ത് റബർ ഫാക്ടറിയിൽ തീപിടിത്തം

thiruvalla

തീപിടിത്തമുണ്ടായതിന്‍റെ ദൃശ്യങ്ങള്‍

വെബ് ഡെസ്ക്

Published on Jun 09, 2026, 09:39 AM | 1 min read

തിരുവല്ല: കുന്നന്താനം ഇൻഡസ്ട്രിയൽ നഗറിലെ റബർ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തം അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് അണച്ചു. കുന്നന്താനം വ്യവസായ നഗരത്തിൽ പ്രവർത്തിക്കുന്ന ‘ജി കെ റബേഴ്സ്’ എന്ന സ്ഥാപനത്തിലാണ് ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തീപിടിത്തമുണ്ടായത്.


ഫാക്ടറിയിലെ തെർമൽ ഫ്ലൂയിഡിൽ നിന്നാണ് തീ പടർന്നത്. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നത് വലിയ ആശങ്ക പരത്തി. വിവരമറിഞ്ഞ് തിരുവല്ലയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. ലക്ഷക്കണക്കിന് രൂപയുടെ റബർ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തൊട്ടടുത്തായിരുന്നു തീപിടിത്തം.


എന്നാൽ, ഫയർഫോഴ്സ് ജീവനക്കാരുടെ അതിസാഹസികവും കൃത്യവുമായ ഇടപെടൽ മൂലം തീ ഈ ഭാഗത്തേക്കോ സമീപത്തെ മറ്റ് വ്യവസായ സ്ഥാപനങ്ങളിലോ പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.


രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. സതീഷ് കുമാർ, ഓഫീസർമാരായ മുഗേഷ് കുമാർ, അനിൽ, വിനോദ് ടൈറ്റസ്, ശ്രീദാസ്, നന്ദു മനോജ്‌, ഷിബു, സുധീഷ്, ലാലു എന്നിവരടങ്ങിയ സംഘം നേതൃത്വം നൽകി. സമയബന്ധിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കാനായതിൽ വ്യവസായ മേഖലയിലെ തൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സ് സംഘത്തെ അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home