മോശം പരാമർശം: വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ മഹിള അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തി

കാഞ്ഞങ്ങാട്: അഹമ്മദാബാദിൽ ഉണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായർക്കെതിരെ മോശം പരാമർശം നടത്തിയ വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രന്റെ ഹീനമായ നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
നിരവധി വനിതകൾ പങ്കെടുത്ത കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ചു.തുടർന്ന് പുതിയ കോട്ട സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധയോഗം ജനാധിപത്യമഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ട്രഷർ മായ ഇ പത്മാവതി ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട് പി എ ശകുന്തള അധ്യക്ഷത വഹിച്ചു.
ദേവി രവീന്ദ്രൻ,കെ വി സുജാത,എം ഗൗരി,കെ രുക്മണി,ഫൗസിയ ഷെരീഫ്,പി ബിന്ദു,ഇ വി പത്മിനിഎന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി സുനുഗംഗാധരൻ സ്വാഗതം പറഞ്ഞു
0 comments