വിജയകുമാരിക്കും കുന്നുമ്മലിനും വിമർശം

print edition നിലപാട്‌ അപമാനകരം : എം എ ബേബി

M A Baby Media.
വെബ് ഡെസ്ക്

Published on Nov 13, 2025, 01:15 AM | 1 min read


ന്യൂഡൽഹി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വർഗീയതയും ജാതീയതയും കലർത്തുന്ന കേരള സർവകലാശാല സംസ്‌കൃതവിഭാഗം മേധാവി സി എൻ വിജയകുമാരിയെയും വൈസ്‌ചാൻസലർ മോഹനൻ കുന്നുമ്മലിനെയും വിമർശിച്ച്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഉന്നത വിദ്യാഭ്യാസം ലഭിച്ച പ്രൊഫസർമാർക്കിടയിൽ ഇത്തരം മ്ലേച്‌ഛ സമീപനം ഉണ്ടെന്നുള്ളത്‌ അപമാനകരമാണ്‌. ഇത്തരം സമീപനങ്ങൾക്കെതിരായി പുരോഗമനസമൂഹം ശക്തമായി പ്രതികരിച്ചിട്ടുണ്ട്‌.


ബിജെപി സർക്കാർ നിയമിച്ച ഗവർണറുടെ നിർദേശത്തിന്‌ അനുസൃതമായി പ്രവർത്തിക്കുന്നയാളാണ്‌ വിസി. കേരള നിയമസഭ പാസാക്കിയ സർവകലാശാലാ നിയമപ്രകാരമാണ്‌ വിസിയെ നിയമിക്കുന്നത്‌. ഇക്കാര്യം അദേഹം മറന്നുപോകുന്നു. കേരളത്തിൽ ഇത്തരം സാഹചര്യമുണ്ടാകുന്നത്‌ ദ‍ൗർഭാഗ്യകരമാണ്‌– എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home