print edition തെരഞ്ഞെടുപ്പ് കമീഷൻ ബിജെപിയുടെ കരാർ ജോലിയിൽ : എം എ ബേബി

തിരുവനന്തപുരം
ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ ഏറ്റെടുത്ത കരാർ ജോലിയാണ് എസ്‌ഐആർ എന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. കമീഷൻ ഇത്രയും തുറന്നുകാട്ടപ്പെട്ട കാലമില്ല. അർഹരെ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ ചെയ്യുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണ്. തുടർച്ചയായ ഭരണംകൊണ്ടുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടും. ദുഷ്‌പ്രചാരണം എല്ലാക്കാലത്തും ഉള്ളതാണ്. ആശുപത്രികളിലെ ചില സംഭവങ്ങൾമാത്രം ചൂണ്ടിക്കാട്ടി, ആരോഗ്യമേഖലയാകെ തകർന്നുവെന്നു പറഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. കേരളത്തിലെ ആരോഗ്യമേഖല രാജ്യത്തിനുതന്നെ മാതൃകയാണ്. അത് ജനങ്ങൾക്കറിയാമെന്നും എം എ ബേബി പറഞ്ഞു.









0 comments