പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് ലോറികൾ തകർന്നു

പ്രതീകാത്മക ചിത്രം
കടമ്പഴിപ്പുറം: മുണ്ടൂർ- തൂത സംസ്ഥാനപാതയിൽ അഴിയന്നൂർ പതിനാറാം മൈലിൽ പുലർച്ചെയുണ്ടായ തുടരപകടത്തിൽ മൂന്ന് ലോറികൾ തകർന്നു. അപകടത്തിൽപ്പെട്ട ലോറിയിലെ സാധനങ്ങൾ മാറ്റിക്കയറ്റുന്നതിനിടെ നിയന്ത്രണംവിട്ട മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പതിനാറാം മൈലിനും അഴിയന്നൂരിനും ഇടയിൽ ആദ്യം ഒരു ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഇതിലെ സാധനങ്ങൾ മറ്റ് വണ്ടികളിലേക്ക് മാറ്റി കയറ്റുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയിലേക്കാണ്, നിയന്ത്രണം വിട്ടുവന്ന മൂന്നാമത്തെ ലോറി അതിവേഗത്തിൽ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് ലോറികൾക്കും കനത്ത കേടുപാടുകൾ സംഭവിച്ചു.
സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്താനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.










0 comments