ആവേശം വാനോളം; നാടിളക്കി നിലമ്പൂരിൽ യുവതയുടെ റോഡ്ഷോ

എല്‍ഡിവൈഎഫ് റോഡ്ഷോയില്‍നിന്ന് | Image: FB/CPIM Malappuram
നിലമ്പൂർ: നിലമ്പൂരിന്റെ ഗ്രാമ,നഗരങ്ങളെ ഇളക്കിമറിച്ച് ഇടതുപക്ഷ യുവജനസംഘടനകളുടെ റോഡ് ഷോ. വഴിക്കടവ് മുണ്ടയിൽനിന്ന് ആരംഭിച്ച് നിലമ്പൂരിൽ സമാപിച്ച റാലിയിൽ നൂറുകണക്കിന് ബൈക്കുകളിലായി യുവാക്കൾ കണ്ണിചേർന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റീഹം എംപി റോഡ്ഷോ ഫ്ലാഗ്ഓഫ്ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജും വാഹനറാലിയിൽ പങ്കുചേർന്നു.
ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്‌ച കൊട്ടിക്കലാശമാകും. വ്യാഴാഴ്ചയാണ് വോട്ടെടുപ്പു്. 23ന് ഫലപ്രഖ്യാപനം.
വികസന, രാഷ്‌ട്രീയ ചർച്ചയും ആവേശവും ഉയർത്തിയാണ് എൽഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ് പ്രചരണം. സ്വരാജിനെ ഹൃദയത്തോട് ചേർത്ത് നാട്ടുകാർ സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരണത്തിലുടനീളം കാണാനാകുന്നത്. അതേസയം വികസനവിഷയങ്ങളിൽനിന്ന് ചർച്ചമാറ്റി വിവാദങ്ങളെ ആശ്രയിക്കാനാണ് യുഡിഎഫ് ശ്രമം. മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ പൂർണപിന്തുണയിലാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചരണം. കേരള കോൺഗ്രസ് ജെ നേതാവായ മോഹൻ ജോർജ് ആണ് എൻഡിഎ സ്ഥാനാർഥി. പി വി അനവർ, എസ്‌ഡിപിഐയുടെ സാദിഖ് നടുത്തൊടിക എന്നിവരടക്കം പത്തുപേരാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
0 comments