താമരശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

KSRTC SWIFT
വെബ് ഡെസ്ക്

Published on Mar 25, 2025, 07:44 AM | 1 min read

കോഴിക്കോട്: കോഴിക്കോട് താമരശേരി അമ്പായത്തോട് റോഡിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി അപകടം. മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അമ്പായത്തോട് അറമുക്ക് ഗഫൂർ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്.


ഇന്ന് പുലർച്ചെ 5ഓടെ ദേശീയപാത 766ലാണ് അപകടമുണ്ടായത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സമീപമുണ്ടായിരുന്ന ഒരു മാവിൻറെ കൊമ്പ് ഒ‍ടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ പെറുക്കിക്കൊണ്ടിരുന്നവർക്കിടയിലേക്കാണ് ബസ് ഇടിച്ചുകയറി അപകടമുണ്ടായത്.



deshabhimani section

Related News

0 comments
Sort by

Home