print edition പുറത്തുനിൽക്കുന്നവർക്ക് തിരിച്ചടി; റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി പിഎസ്‍സി

തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള പിഎസ്‍സി റാങ്ക് പട്ടികകളുടെ കാലാവധി നവംബർ 30 വരെ നീട്ടി.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം പിഎസ്‍സി യോഗമാണ് മേയ് 25നും ആഗസ്ത് 31നും മധ്യേ അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയത്.
250 റാങ്ക് പട്ടികകളുടെ കാലാവധി മൂന്നുമുതൽ ആറ് മാസം വരെയാണ് നീട്ടിയത്. സബ് ഇൻസ്പെക്ടർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), കമ്പനി/ബോർഡ് എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി (വിവിധ വിഷയങ്ങൾ) എന്നിവയാണ് പ്രധാന പട്ടികകൾ.
നിലവിൽ പട്ടികയിലുള്ളവർക്ക് ഇത് ആശ്വാസമാകുമെങ്കിലും പുറത്തുനിൽക്കുന്നവരുടെ അവസരം നഷ്ടമാക്കുമെന്ന് ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നസമയത്ത് ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനാലാണ് പട്ടിക നീട്ടാൻ യുഡിഎഫ് സർക്കാർ ശുപാർശ ചെയ്തത് എന്നാണ് വിശദീകരണം.










0 comments