പതിമൂന്നുകാരൻ കാറോടിച്ച് റീൽസ് ചിത്രീകരണം; പിതാവിനെതിരെ കേസ്

നാദാപുരം: ചെക്യാട് വേവത്ത് റീൽസ് ചിത്രീകരിക്കാൻ പതിമൂന്ന് വയസ്സുകാരനായ മകന് ഇന്നോവ കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരെ വളയം പൊലീസ് കേസെടുത്തു. തേർക്കണ്ടിയിൽ നൗഷാദി(37)നെതിരെയാണ് കേസ്. കാറും കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ 24നാണ് കേസിനാസ്പദമായ സംഭവം. വീടിന് മുൻവശത്തെ റോഡിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടി കാറോടിച്ച് പോകുന്ന റീൽസ് ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ കേരള പൊലീസിന്റെ ശുഭയാത്ര പോർട്ടലിൽ പരാതിയായി വന്നതോടെയാണ് വളയം പൊലീസ് അന്വേഷണം തുടങ്ങിയത്.
0 comments