ad
Deshabhimani

print edition ഒഎംആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം

PSC
വെബ് ഡെസ്ക്

Published on May 21, 2026, 01:31 AM | 2 min read

തിരുവനന്തപുരം : ​കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (എൻസിഎ) (247/2025, 342 347/2025, സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (എൻസിഎ, നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന) (340/2025, 341/2025,564/2025, 565/2025) തസ്തികകളിലേക്ക് 23ന് പകൽ 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് തിരുവനന്തപുരം വലിയതുറ സെന്റ് ആന്റണീസ് എച്ച്എസ്എസിൽ ഉൾപ്പെടുത്തിയ 1043901 മുതൽ 1044100 വരെ രജിസ്റ്റർ നമ്പർ ഉള്ളവർ തിരുവനന്തപുരം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലും കണ്ണൂർ ജില്ലയിൽ കണ്ണൂർ സിറ്റി, ഡിഐഎസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസിൽ ഉൾപ്പെടുത്തിയിരുന്ന 1153601 മുതൽ 1153900 വരെ രജിസ്റ്റർ നമ്പർ ഉള്ളവർ കണ്ണൂർ, വാങ്കുളത്ത്‌വയൽ, അഴീക്കോട് ഹൈസ്കൂളിലും പരീക്ഷയെഴുതണം.

അഭിമുഖം

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (603/2024) തസ്തികയിലേക്ക് 20നും 21നും ഡ്രോയിങ്‌ ടീച്ചർ (ഹൈസ്കൂൾ)(79/2024) തസ്തികയിലേക്ക് 21നും 22നും പിഎസ്‌സി ഇടുക്കി ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രയോറിറ്റി സെക്ടർ ഓഫീസർ (432/2023) തസ്തികയിലേക്ക് 29നും 30നും രാവിലെ 8ന്‌ പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഫോൺ: 0471 2546442


ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ (449/2024 എസ്ഐയുസി നാടാർ, 450/2024 ധീവര, 784/2024 പട്ടികജാതി, 785/2024 മുസ്ലിം, 786/2024 ഹിന്ദുനാടാർ, 787/2024 വിശ്വകർമ്മ) തസ്തികയിലേക്ക് 29 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ മാനേജർ ( 545/2023 ഒബിസി, 211/2024 ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 30 ന് ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ എഡ്യൂക്കേഷണൽ ടെക്നോളജി ആൻഡ്

മെറ്റീരിയൽ ഡെവലപ്മെന്റ് ( 366/2022) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കൽ

വിജ്ഞാപനം മുഖേന ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 30 ന് ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒഎംആർ പരീക്ഷ


കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (94/2025, 178/2025, 710/2025) തസ്തികകളിലേക്ക് 29ന് പകൽ 10.30 മുതൽ 12.20 വരെ ഒഎംആർ പരീക്ഷ നടത്തും.


പ്രമാണപരിശോധന

സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരിൽനിന്നും തസ്തികമാറ്റം മുഖേന) ( 235/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 22ന് ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home