വിൽപത്രക്കേസ്: ഒപ്പ് ബാലകൃഷ്ണപിള്ളയുടേതെന്ന് റിപ്പോർട്ട്; ആരോടും വിരോധമില്ലെന്ന് ഗണേഷ് കുമാർ

കൊല്ലം: സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്തുതർക്ക കേസിൽ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. പിതാവ് ആർ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപത്രത്തിലെ ഒപ്പുകൾ വ്യാജമാണെന്ന ഉഷയുടെ വാദമാണ് ഫൊറൻസിക് റിപ്പോർട്ടിലൂടെ പൊളിഞ്ഞത്. വിൽപത്രത്തിലെ ഒപ്പുകൾ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്നാണ് റിപ്പോർട്ട്.
സത്യം തെളിയുന്നതിൽ ഒത്തിരി സന്തോഷമെന്നും എനിയ്ക്ക് ആരോടും ഒരു വിരോധവുമില്ലെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 'സത്യം ഇപ്പോഴും മറഞ്ഞിരിക്കും.. അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്ത് വരൂ..കള്ളം പറയുന്നതായിരിക്കും ആദ്യം ഉയർന്ന് കേൾക്കുന്നത്.. ഒരുപാട് കള്ളങ്ങൾ പറഞ്ഞാലും ഒടുവിൽ സത്യം തെളിയുക തന്നെ ചെയ്യും. എന്നെ കുറിച്ച് വന്ന ആരോപണങ്ങൾ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതിൽ വളരെ സന്തോഷം'- ഗണേഷ് കുമാർ കുറിച്ചു.
0 comments