കെയര്‍: സംസ്ഥാനത്തെ അപൂര്‍വരോഗ ചികിത്സാപദ്ധതിയെ അഭിനന്ദിച്ച് ആഗോള ന്യൂറോമസ്കുലാർ വിദഗ്ധന്‍

kare
വെബ് ഡെസ്ക്

Published on Mar 15, 2025, 10:42 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ സൗജന്യ അപൂര്‍വ രോഗ ചികിത്സാ പദ്ധതിയായ കെയറിനെ അഭിനന്ദിച്ച് ആഗോള ന്യൂറോമസ്‌ക്യുലാര്‍ വിദഗ്ധനും യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഗ്രേറ്റ് ഓര്‍മോന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റല്‍ ഫോര്‍ ചില്‍ഡ്രനിലെ അസോ. പ്രൊഫസറുമായ ഡോ. ജിയോവാന്നി ബാരനെലോ. അപൂര്‍വ രോഗ ചികിത്സാ രംഗത്ത് ഇത്തരത്തിലുള്ള പദ്ധതി ആദ്യമായി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ കേരളത്തെ അഭിനന്ദിക്കുന്നു.


വലിയ ചെലവാണ് അപൂര്‍വ രോഗ ചികിത്സയ്ക്കായി വേണ്ടി വരുന്നത്. ഇത് ഉള്‍ക്കൊണ്ട് രോഗ നിര്‍ണയവും ഗുണനിലവാരമുള്ള ചികിത്സയും സൗജന്യമായി ഉറപ്പാക്കുന്നു. ഇത് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുമെന്നും ഡോ. ജിയോവാന്നി ബാരനെലോ പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അഡ്വാന്‍സസ് ഇന്‍ പീഡിയാട്രിക് ന്യൂറോമസ്‌ക്യുലാര്‍ ഡിസീസസ് 2025 അന്താരാഷ്ട്ര സിമ്പോസിയത്തില്‍ പങ്കെടുക്കുമ്പോഴാണ് കേരളത്തെ അഭിനന്ദിച്ചത്.




deshabhimani section

Related News

0 comments
Sort by

Home