Deshabhimani

ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികന്‌ 36 വർഷം തടവ് വിധിച്ച് കണ്ണൂർ പോക്സോ കോടതി

chottanikkara girl attacked
വെബ് ഡെസ്ക്

Published on May 08, 2025, 04:30 PM | 1 min read

തളിപ്പറമ്പ്‌ : ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‌ 36വർഷം തടവും 2.50ലക്ഷം രൂപ പിഴയും. തളിപ്പറമ്പ്‌ നഗരസഭ പരിധിയിലെ ' കെ പി ഗോവിന്ദൻ നമ്പ്യാരെ (77)യൊണ്‌ തളിപ്പറമ്പ്‌ പോക്‌സോ അതിവേഗ കോടതി ജഡ്‌ജി ആർ രാജേഷ്‌ ശിക്ഷിച്ചത്‌. 2023 മെയ്‌മാസം വേനലധിക്കാലത്താണ്‌ കേസിനാസ്‌പദമായ സംഭവം.


മൂന്നാംക്ലാസിൽപഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ മുറിയിൽവച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ്‌ കേസ്‌. പെൺകുട്ടി പീഡനവിവരം മാതാവിനോടാണ്‌ പറഞ്ഞത്‌. ഇയാളെ മർദിക്കാൻ ശ്രമിച്ചതിന്‌ ഗോവിന്ദൻ നമ്പ്യാർ പൊലീസിൽ പരാതി നൽകിയിരുന്നു. പോക്‌സോ കേസെടുത്ത അന്നത്തെ തളിപ്പറമ്പ്‌ എസ്‌ ഐ പി യദുകൃഷ്‌ണനാണ്‌ ഗോവിന്ദൻ നമ്പ്യാരെ അറസ്‌റ്റ്‌ ചെയ്‌തത്‌.


സി ഐ എ വി ദിനേശൻ കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മറ്റൊരുപെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ കഴിഞ്ഞമാസം 20വർഷം തടവിന്‌ ശിക്ഷിച്ചിരുന്നു. പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. ഷെറിമോൾ ജോസ്‌ ഹാജരായി.




deshabhimani section

Related News

View More
0 comments
Sort by

Home