കഞ്ചിക്കോട് എഥനോൾ നിർമാണ പ്ലാന്റിന് അനുമതി നിയമാനുസൃതം: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡിന് പാലക്കാട് കഞ്ചിക്കോട് എഥനോൾ നിർമാണ പ്ലാന്റിന് പ്രാരംഭാനുമതി നൽകിയത് എല്ലാ നിയമങ്ങളും പാലിച്ചെന്ന് മന്ത്രി എം ബി രാജേഷ്. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്‌ടിക്കാനാണ് പ്രതിപക്ഷനേതാവും മുൻപ്രതിപക്ഷനേതാവും ശ്രമിക്കുന്നത്. കമ്പനി സമർപ്പിച്ച പ്രൊപ്പോസൽ നിയമാനുസൃതം പരിശോധിച്ചാണ് സർക്കാർ അനുമതി നൽകിയത്.
നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. മറ്റാരെങ്കിലും സമീപിച്ചാൽ അതിനും ഇതേ നടപടികളിലൂടെ അനുമതി നൽകും. 9.26 കോടി ലിറ്റർ സ്‌പിരിറ്റ് ആണ് കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ ഇറക്കുമതി ചെയ്‌തത്. ഇവിടെ തന്നെ സ്‌പിരിറ്റ് ഉൽപ്പാദിപ്പിക്കുമ്പോൾ സംസ്ഥാനത്തിനാണ് പ്രയോജനം ചെയ്യുക. വരുമാനമുണ്ടാകുകയാണ് ചെയ്യുന്നത്. സുതാര്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്‌തത്. കോൺഗ്രസിനുള്ളിൽ മേൽക്കൈക്ക് വേണ്ടിയുള്ള പോരാട്ടം മുറുകി നിൽക്കുകയാണ്. അതിന്‌വേണ്ടി ഈ വിഷയം ഉപയോഗിക്കുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Related News

0 comments