കാഞ്ഞങ്ങാട് കർഷകൻ ഷോക്കേറ്റ് മരിച്ചനിലയിൽ

കാഞ്ഞങ്ങാട് (കാസർകോട്): കാഞ്ഞങ്ങാട് പറമ്പിൽ അടക്ക പെറുക്കാൻ പോയ കർഷകനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ബല്ല അടമ്പിലെ എ കുഞ്ഞിരാമനാണ് (65 ) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ പത്തു മണിക്ക് പറമ്പിലേക്കിറങ്ങിയതാണ്. ഉച്ചകഴിഞ്ഞാണ് പറമ്പിൽ വൈദ്യുതി ലൈനിൽ പിടിച്ച നിലയിൽ നിലത്തുവീണു കിടക്കുന്നത് കണ്ടത്. കെഎസ്ഇബി ജീവനക്കാരും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: ശോഭ (കൊവ്വൽപ്പള്ളി ), മക്കൾ: മഹേഷ്, മനോജ്, മഹിജ, മരുമക്കൾ: ഗംഗാധരൻ, നിഷ, സഹേരങ്ങൾ: കൃഷ്ണൻ, നാരായണി പരേതനായ പരദേശി.









0 comments