ആശാ വർക്കേഴ്സിന് ഓണറേറിയം അനുവദിച്ചു

VEENAGEORGE
വെബ് ഡെസ്ക്

Published on Feb 27, 2025, 04:16 PM | 1 min read

തിരുവനന്തപുരം : ആശാ വർക്കേഴ്സിന് ജനുവരിയിലെ ഓണറേറിയം അനുവദിച്ചു. മൂന്നുമാസത്തെയും കുടിശികയും ഇൻസെന്റീവും സർക്കാർ അനുവദിച്ചു .ആരോ​ഗ്യ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആശാ വർക്കേഴ്സിനോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളതെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ഓണറേറിയം വർധിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. കേന്ദ്രം നൽകാനുള്ള കുടിശിക 100 കോടി രൂപയോളമാണ്. സംസ്ഥാനത്തിന്റെ ഓണറേറിയം പൂർണമായി നൽകിയെന്നും മന്ത്രി വ്യക്തമാക്കി.


കേന്ദ്ര ആ​രോ​ഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ ആദ്യം ഉന്നയിച്ചത് ആശാവർക്കേഴ്സിന്റെ കാര്യമെന്നും മന്ത്രി അറിയിച്ചു. ഇൻസെന്റീവുൾപ്പെടെ 89% എല്ലാ ആശാ വർക്കേഴ്സിനും ലഭിക്കുന്നുണ്ട്. രണ്ടായിരത്തിൽ താഴെ മാത്രം വർക്കേഴ്സാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

0 comments
Sort by

Home