Deshabhimani

ബിന്ദുവിന്റെ വീട് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

veena ger
വെബ് ഡെസ്ക്

Published on Jul 06, 2025, 08:36 AM | 1 min read

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോ​ഗശൂന്യമായ കെട്ടിടം വീണ് മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. കുടുംബത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ബിന്ദുവിന്റെ മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. മകന് ജോലി നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സാമ്പത്തിക സഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിക്കുക.





deshabhimani section

Related News

View More
0 comments
Sort by

Home