ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് നാടുകടത്താൻ നീക്കം ; കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിനി മടങ്ങി

വാഷിങ്‌ടൺ
: കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അധികൃതർ വിസ നിരോധിച്ച ഇന്ത്യൻ വിദ്യാർഥിനി രഞ്ജനി ശ്രീനിവാസൻ അമേരിക്ക വിട്ടു. ഹമാസിനെ പുന്തുണച്ചതായും അക്രമത്തെയും ഭീകരവാദത്തെയും പിന്തുണച്ചെന്നും ആരോപിച്ച് അഞ്ചിനാണ് അർബൻ പ്ലാനിങ് ഗവേഷക വിദ്യാർഥിയായ ഇവരുടെ ‘എഫ്1’ വിസ റദ്ദാക്കിയത്
. അറസ്‌റ്റും നാടുകടത്തലും ഒഴിവാക്കാനായി ‘സ്വയം നാടുകടത്താ’നുള്ള ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ സിബിപി ആപ് ഉപയോഗിച്ച് രഞ്ജനി കാനഡയിലേക്ക് പോവുകയായിരുന്നു.
വിമാനത്താവളത്തിൽനിന്നുള്ള ഇവരുടെ ദൃശ്യങ്ങൾ വകുപ്പ് പുറത്തുവിട്ടു.
കൊളംബിയയടക്കം പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നടന്ന കലാലയങ്ങൾക്കും സർവകലാശാലകൾക്കും എതിരെയും പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദേശ വിദ്യാർഥികൾക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുകയാണ് ഡോണൾഡ് ട്രംപ് സർക്കാർ.
കൊളംബിയ സർവകലാശാലയിലെ വിദ്യാർഥി നേതാവ് മഹ്‌മൂദ് ഖാലിലിനെ അറസ്‌റ്റ് ചെയ്ത് തടങ്കൽപ്പാളയത്തിലാക്കി. വിസാ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഇതേ സർവകലാശാലയിലെ മറ്റൊരു വിദ്യാർഥിയെ അറസ്‌റ്റ് ചെയ്തു.
സർവകലാശാലയിലെ മിഡിൽ ഈസ്‌റ്റേൺ, സൗത്ത് ഏഷ്യൻ, ആഫ്രിക്കൻ സ്‌റ്റഡീസ് ഡിപാർട്‌മെന്റ് നേതൃത്വത്തെ പുറത്താക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.
0 comments