സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 58,400ൽ എത്തി. ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7300 രൂപയാണ്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,689.90 ഡോളറാണ് വില.
0 comments