Deshabhimani

ലോസ് ഏഞ്ചൽസിൽ വീണ്ടും കാട്ടുതീ; മണിക്കൂറുകൾക്കുള്ളിൽ കത്തി നശിച്ചത് 9,000 ഏക്കറിലധികം വനം

wildfire Los Angeles
വെബ് ഡെസ്ക്

Published on Jan 23, 2025, 09:20 AM | 1 min read

ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസിൽ ആശങ്ക ശക്തമാക്കി വീണ്ടും കാട്ടുതീ. ലൊസാഞ്ചലസിന്റെ വടക്കുഭാഗത്ത് കാസ്റ്റൈക് തടാകത്തിനു സമീപമാണ് പുതിയ കാട്ടുതീ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് തീപടർന്നു തുടങ്ങിയത്. ഇതിനകം വൻതോതിൽ തീ പടർന്നിട്ടുണ്ടെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുത്. അതിവേ​ഗം തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതിനാൽ കാലിഫോർണിയ നിവാസികളായ 50,000-ത്തിലധികം പേരോട് വീടുകളൊഴിഞ്ഞ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളും വിമാനങ്ങളും അഗ്നിശമന സേനയും തീയണയ്ക്കാൻ ശ്രമിക്കുകയാണ്. രണ്ട് കാട്ടുതീകൾ വിതച്ച ദുരിന്തത്തിന്റെ നടക്കം മാറുന്നതിനു മുൻപാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
പ്രദേശത്ത് ശക്തമായ കാറ്റ് വീശിയടിക്കുന്നതു കാരണം കാസ്റ്റൈക് തടാകത്തിനു സമീപം കുന്നുകളിൽ തീജ്വാലകൾ ആളി പടരുകയാണ്. പ്രദേശം മുഴുവൻ പുകപടലങ്ങൾ മൂടിയിരിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 9640 ഏക്കറിലധികം വനം കത്തി നശിച്ചു എന്നാണ് പ്രാദേശിക ഭരണകൂടം അറിയിക്കുന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് പ്രദേശത്ത് മണിക്കൂറിൽ 67 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നുണ്ടായിരുന്നു. ഇന്ന് 96 കിലോമീറ്റർ വരെ തീവ്രമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. അപകടനില തരണം ചെയ്യാൻ ദിവസങ്ങളെടുക്കുമന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 31,000-ത്തിലധികം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. 23,000ത്തോളം പേരെ കൂടി ഉടൻ ഒഴിപ്പിക്കും.




deshabhimani section

Related News

0 comments
Sort by

Home