കടയിലെ ബോർഡ് മാറ്റുന്നതിനെ ചൊല്ലി തർക്കം; കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഒരു സ്ത്രീ അടക്കം നാലുപേർക്ക് പരിക്കേറ്റു. കഴക്കൂട്ടം സ്വദേശി ഷൈമ, ആഷിക്ക്, ആസിഫ്, അഫ്സൽ എന്നിവർക്കാണ് പരിക്കേറ്റത്. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള ബേക്ക്ഡ് കേക്ക്സ് ആൻഡ് പേസ്ട്രീസ് എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്ന് രാവിലെ 10.30ഓടെ കോൺഗ്രസ് പ്രവർത്തകർ കടയിലെ ബോർഡ് മാറ്റുന്നതിനെ ചൊല്ലി തർക്കമുണ്ടാവുകയും കടയിൽ കയറി അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി എം എസ് അനിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകരുടെ സംഘമാണ് ആക്രമണം നടത്തിയത്. ഷൈമയുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ആഷിക്ക്, ആസിഫ്, അഫ്സൽ എന്നിവർക്ക് തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 comments