ചാലക്കുടിയിൽ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി അഞ്ച് പേർ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
ചാലക്കുടി : ചാലക്കുടിയിൽ എംഡിഎംഎയുമായി അഞ്ച് പേർ അറസ്റ്റിൽ. വിൽപ്പന നടത്താനെത്തിയ രണ്ട് യുവതികളും വാങ്ങാനെത്തിയ മൂന്ന് യുവാക്കളുമാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് റൂറൽ ലഹരി വിരുദ്ധസേനയാണ് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 57ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.
വൈക്കം സ്വദേശിനികളായ ഓതളത്തറ വീട്ടിൽ വിദ്യ (33), അഞ്ചുപറ വീട്ടിൽ ശാലിനി (31) എന്നിവരാണ് ബസ് മാർഗം എംഡിഎംഎ കൊണ്ടുവന്നത്. കയ്‌പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻകാട്ടിൽ വീട്ടിൽ ഷിനാജ് (33), ആനക്കൂട്ട് വീട്ടിൽ അജ്മൽ (35), കടവിൽ വീട്ടിൽ അജ്മൽ (25 )എന്നിവരാണ് വാങ്ങാനായെത്തിയത്.








0 comments