കണ്ണൂർ അഴീക്കോട് വെടിക്കെട്ട് അപകടം; 5 പേർക്ക് പരിക്ക്

കണ്ണൂർ : കണ്ണൂർ അഴീക്കോട് വെടിക്കെട്ടിനിടെ അപകടം. നീർക്കടവ് മുച്ചിരിയൻ വയനാട്ട് കുലവൻ ക്ഷേത്രത്തിലെ തെയ്യം ഉത്സവത്തിനിടെയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ പടക്കം പൊട്ടിക്കുന്നതിനിടെ നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടുകയായിരുന്നു. 12 വയസുള്ള കുട്ടിയ്ക്കടക്കം 5 പേർക്ക് പരിക്കേറ്റു.
അർജുൻ (20), ആദിത്ത് (12), സനിൽ കുമാർ (57), നികേത് (23), നിധിൻ (30) എന്നിവർക്കാണ് പരിക്കേറ്റത്. വെടികെട്ടിന് അനുമതി നൽകിയിരുന്നില്ലെന്ന് വളപട്ടണം പൊലീസ് പറഞ്ഞു.
ഒരാളുടെ നില അതീവഗുരുതരം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലിന്റെ തുടയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റയാളെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
0 comments