നാൽപ്പത്തിയഞ്ചുകാരന്റെ ലിംഗത്തില്‍ കുടുങ്ങിയ ഇരുമ്പ് വാഷര്‍ അഗ്നിരക്ഷാസേന മുറിച്ച് മാറ്റി

കാഞ്ഞങ്ങാട്: യുവാവിന്റെ ലിംഗത്തില്‍ കുടുങ്ങിയ ഇരുമ്പ് വാഷര്‍ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാസേന മുറിച്ച് മാറ്റി. ഏച്ചിക്കാനം സ്വദേശിയായ 45 വയസ്സുള്ള ആളുടെ ജനനേന്ദ്രിയത്തിലാണ് ഇരുമ്പ് വാഷര്‍ കുടുങ്ങിയത്.
കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സതേടി. ഇരുമ്പ് വാഷര്‍ മുറിച്ച് മാറ്റന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ ഹോസ്പിറ്റലില്‍ എത്തി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഏകദേശം ഒന്നര മണിക്കൂറോളം സമയം എടുത്ത് വളരെ ശ്രദ്ധാപൂര്‍വ്വം ഇരുമ്പ് വാഷര്‍ മുറിച്ച് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
0 comments