പാലക്കാട് ആക്രിക്കടക്ക് തീപിടിച്ചു

പാലക്കാട് : ചുണ്ണാമ്പുതറ വടക്കന്തറ റോഡിലെ ആക്രിക്കടയ്‌ക്ക് തീപിടിച്ചു. എസ് ആർ ആർ തങ്കവേലുവിന്റെ ഉടമസ്ഥതയിലുള്ള കടയ്‌ക്കാണ് ചൊവ്വ പുലർച്ചെ മൂന്നോടെ തീപിടിച്ചത്. രാവിലെ വലിയങ്ങാടിയിലെ പച്ചക്കറി ചന്തയിലേക്ക് പോകുന്നവരാണ് തീപിടിച്ചത് കണ്ടത്. ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
പാലക്കാട് ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. കടയിലെ രണ്ട് ടൺ പേപ്പർ, രണ്ട് ടൺ കാർബോർഡ്, ഒരു ടൺ പ്ലാസ്റ്റിക് കുപ്പികൾ, തകര ഷീറ്റ് കൊണ്ട് നിർമിച്ച ഷെഡ് എന്നിവ കത്തി നശിച്ചു. ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാകുന്നു. സമീപത്തെ ചപ്പുചവറുകൾ കത്തിയതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
0 comments