തീപ്പെട്ടിക്കമ്പനിയിൽ തീപിടിത്തം: 75 ലക്ഷം രൂപയുടെ നഷ്ടം

പേഴയ്ക്കാപ്പിള്ളി ഇബി ജങ്ഷനുസമീപത്തെ തീപ്പെട്ടിക്കമ്പനിയിലുണ്ടായ തീപിടിത്തം
മൂവാറ്റുപുഴ: തീപ്പെട്ടിക്കമ്പനിയിൽ തീപിടിത്തമുണ്ടായി കെട്ടിടവും അസംസ്കൃതവസ്തുക്കളും കത്തിനശിച്ചു. പായിപ്ര പഞ്ചായത്തിൽ പേഴയ്ക്കാപ്പിള്ളി ഇബി ജങ്ഷനുസമീപം പെപ്സൺ തീപ്പെട്ടിക്കമ്പനിയിലാണ് ശനിയാഴ്ച തീപിടിത്തമുണ്ടായത്. കാരണം വ്യക്തമല്ല.
75 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തൊഴിലാളികൾ ഉച്ചഭക്ഷണത്തിനുപോയ സമയത്താണ് തീപിടിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ, കല്ലൂർക്കാട്, പെരുമ്പാവൂർ എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേന തീയണച്ചു.
0 comments