പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു അനുവദിച്ചു

തിരുവനന്തപുരം: പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ നാലാം ഗഡു അനുവദിച്ചു. ഇത് സംബന്ധിച്ച് ധന വകുപ്പ് ഉത്തരവിറക്കി. പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ തന്നെ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കമമെന്നും ഉത്തരവിൽ പറയുന്നു.
കുടിശ്ശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. നാലാം ഗഡു ഈ മാസം വിതരണം ചെയ്യുന്നതോടെ പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശ്ശിക മുഴുവൻ പെൻഷൻകാർക്കും ലഭിക്കും.
0 comments