എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന് നാളെ സമ്മാനിക്കും

തിരുവനന്തപുരം: 2024ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരുവനന്തപുരത്ത് സമ്മാനിക്കും. വൈകീട്ട് 4 മണിക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തും.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം വായിക്കും. ആന്റണി രാജു എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.
Related News

0 comments