print edition ബംഗളൂരുവിലേക്കും തിരിച്ചും സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം
സത്യസായിബാവയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സത്യസായി പ്രശാന്തി നിലയത്തിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് സൗത്ത് വെസ്‌റ്റേൺ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബംഗളൂരു കന്റോൺമെന്റ്–തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ എക്‌സ്‌പ്രസ് (06543) ശനി പകൽ ഒന്നിന് പുറപ്പെടും. പിറ്റേന്ന് രാവിലെ 6.40ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്–ബംഗളൂരു കന്റോൺമെന്റ് എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06544) ഞായർ രാവിലെ 9.30ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ബംഗളൂരുവിൽ എത്തും.
എസ്‌എംവിടി ബംഗളൂരു–തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06549) 22ന് പകൽ മൂന്നിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40ന് തിരുവനന്തപുരം നോർത്തിൽ എത്തും. തിരുവനന്തപുരം നോർത്ത്–എസ്‌എംവിടി ബംഗളൂരു എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06550) 23ന് രാവിലെ 9.30ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ബംഗളൂരുവിൽ എത്തും. പാലക്കാട് വഴിയാണ് സർവീസുകൾ.









0 comments