ഇഡിക്കെതിരെ കെെക്കൂലി പരാതി നൽകിയ അനീഷ് ബാബുവിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി

അനീഷ് ബാബു
കൊച്ചി: ഇഡി ഉദ്യോഗസ്ഥർ പ്രതിയായ അഴിമതി കേസിൽ പരാതിക്കാരന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി. കെെക്കൂലി കേസിൽ ഇഡിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുമ്പോഴാണ് പരാതി നൽകിയ അനീഷ് ബാബുവിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയത്.
അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടേയും പേരിലുള്ള മുഴുവൻ സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. അനീഷിനെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി പദ്ധതിയിടുന്നു. അനീഷ് ബാബിവിന്റെ പരാതിയിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു.
കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ ഇഡി രണ്ട് കോടി കെെക്കൂലി ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനീഷ് ഇഡിക്കെതിരെ കേസ് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇഡി ഉദ്യോഗസ്ഥരായ മൂന്ന് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ ഒന്നാം പ്രതി കൊച്ചിയിലെ ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറായിരുന്നു. എന്നാൽ ഇതിന് പിന്നാലെ അനീഷിന് ഇഡി സമൻസയക്കുകയായിരുന്നു.
ഇഡിയുടേത് പ്രതികാര നടപടിയാണെന്ന് അനീഷ് കോടതിയിൽ പറഞ്ഞിരുന്നു എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിന്റെ ആദ്യപടിയായാണ് വീടും മറ്റ് സ്വത്തുക്കളും കുടുംബത്തിന്റെ സ്വത്തുക്കളും കണ്ടുകെട്ടിയത്. അനീഷിനോട് നാളെ ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇടി പോകാനുള്ള സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യപേക്ഷ അനീഷ് ഹെെക്കോടതിയിൽ നൽകിയിട്ടുണ്ട് .മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികാര നടപടിയാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നാണ് അനീഷിന്റെ വാദം









0 comments