മലപ്പുറം അരീക്കോട് കാട്ടാന കിണറ്റിൽ വീണു- വീഡിയോ
മലപ്പുറം: മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. രാത്രി 12.30 മണിയോടെയായിരുന്നു സംഭവം. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നു കാട്ടാന പ്രദേശത്ത് ഇറങ്ങിയത്. തുടർന്ന് സ്ഥലത്തെ വാർഡംഗം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ അവരെത്തുന്നതിന് മുന്നേ കാട്ടാന കിണറ്റിൽ വീഴുകയായിരുന്നു.
Related News

0 comments