വയനാട് പനമരത്ത് കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

പ്രതീകാത്മക ചിത്രം
മാനന്തവാടി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് പനമരത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നെടുംകുന്നിൽ സത്യജ്യോതിക്കാണ് പരിക്കേറ്റത്.ഡിസംബർ 2 ന് പുലർച്ചെ അച്ഛന്റെ കൂടെ പരീക്ഷ എഴുതാൻ മെെസൂരിലേക്ക് പോകുന്ന സമയത്താണ് സത്യജ്യോതിയെ കാട്ടാന ആക്രമിച്ചത്.
യുവാവിനെ തുമ്പിക്കെെയ്യിൽ എടുത്തെറിഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ നട്ടെല്ലിനുൾപ്പെടെ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കൂടുതൽ ചികിത്സ ആവശ്യമായി വന്നാൽ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റും .
കാട്ടാന അടുത്ത ദിവസങ്ങളിലായി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്ഥലമാണിവിടെ. കൃഷി നശിപ്പിക്കലും സ്ഥിരമായിരുന്നു.ഇതിനിടെയാണ് വീണ്ടും മനുഷ്യന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.







0 comments