നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണം; യുവാവ് മരിച്ചു

വയനാട് : വയനാട് നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. നൂൽപ്പുഴ കാപ്പാട് സ്വദേശി മനു(45). തിങ്കളാഴ്ച വൈകീട്ട് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരിച്ചു വരുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. ആക്രമണം നടന്നത് വനത്തിനുള്ളിൻ വച്ചെന്ന് സൂചന. വനം വകുപ്പ് പരിശോധന നടത്തുകയാണ്. മൃതദേഹം പ്രദേശത്ത് നിന്ന് മാറ്റിയിട്ടില്ല.
Related News

0 comments