മൂന്നര വയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

പാലക്കാട് : പാലക്കാട് കപ്പൂർ മാരായംകുന്നിൽ മൂന്നര വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. മാരായംകുന്ന് പാറപ്പുറം വാക്കേല വളപ്പിൽ യാഹുൽ മുനീർ സഖാഫിയുടെ മകൻ മുഹമദ് മുസമ്മിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിൽ സമീപത്തെ പാറപ്പുറം പള്ളിക്കുളത്തിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉമ്മ: ഷംലീന. സഹോദരങ്ങൾ: ലുബാബ, മുജ്തബ, ആമിന ഹൈബ.
Tags
Related News

0 comments